അമിത് ഷാ നല്‍കിയ പിന്തുണയും ആവേശവും വോട്ടാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് ബിജെപി. ശബരിമലയെ അയോധ്യയാക്കാനുള്ള നീക്കത്തിന്റെ തുടക്കം നാളെ ശ്രീധരന്‍ പിള്ളയുടെ ഉപവാസത്തോടെ ആരംഭിക്കും. നവംബര്‍ രണ്ടിന് ശബരിമലയ്ക്ക് വേണ്ടി സമര്‍പ്പണ പ്രതിജ്ഞയും, എട്ട് മുതല്‍ 13വരെ രഥയാത്രയും , നട തുറക്കുന്ന ദിവസങ്ങളില്‍ ബോധവല്‍ക്കരണവും നടത്താന്‍ ആസൂത്രണം ചെയ്തിരിക്കുകയാണ് ബി ജെ പി.