ഡോക്ടര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികര്‍.. മതില്‍ ചരിത്ര  സംഭവമാക്കാന്‍ നേതാക്കള്‍

ഡോക്ടര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികര്‍.. മതില്‍ ചരിത്ര സംഭവമാക്കാന്‍ നേതാക്കള്‍

ഹാഫ് ഡേ ജോലി ഫുള്‍ ഡേ ശമ്പളം.. ഉദ്യോഗസ്ഥര്‍ക്കെല്ലാം കോള്.. ഡോക്ടര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികര്‍.. മതില്‍ ചരിത്ര സംഭവമാക്കാന്‍ നേതാക്കള്‍ സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ (PHC) മുതല്‍ മുകളിലേക്ക് എല്ലാ ആശുപത്രികളിലും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ വാക്കാലുള്ള നിര്‍ദ്ദേശം. ഉച്ചകഴിഞ്ഞ് വനിതാ മതിലിന് പോകുന്നവരുടേത് ഡ്യൂട്ടി ആയി പരിഗണിച്ച് ഒപ്പിട്ട് പോകാന്‍ അനുവദിക്കണം. നിര്‍ദ്ദേശം വിവാദമാകുമെന്നതിനാല്‍ രേഖാമൂലം ഇല്ല. വാക്കാല്‍ മാത്രം. അതായത് രോഗികള്‍ ഉള്ള ആശുപത്രികളില്‍ പോലും വനിതാ മതില്‍ എന്ന കാരണം കാണിച്ച് എല്ലാ ജീവനക്കാര്‍ക്കും മാറിനില്‍ക്കാം. നേരത്തെ അവധിയിലുള്ള നേഴ്‌സുമാരും ഡോക്ടര്‍മാരും പങ്കെടുക്കാനായിരുന്നു ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടിരുന്നത്. ഇന്ന് രാവിലെയോടെയാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.