നവോത്ഥാനം കന്യാസ്ത്രീകള്‍ക്ക് ബാധകമല്ലേ?  l LUCY

നവോത്ഥാനം കന്യാസ്ത്രീകള്‍ക്ക് ബാധകമല്ലേ? l LUCY

കേരളത്തിലെ കന്യാസ്ത്രീ സമൂഹത്തെ പൊതുവേദികളില്‍ നാം കണ്ടിട്ടുള്ളത് തിരുവസ്ത്രം ധരിച്ചുകൊണ്ടു തന്നെയാണ്. പള്ളിയുമായി ബന്ധപ്പെട്ടും മതപരമായുമുള്ള ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഈ തിരുവസ്ത്രം ധരിക്കണമെന്ന നിര്‍ബന്ധമുണ്ട്. അല്ലാത്ത സമയങ്ങളില്‍ യാത്ര പോകുമ്പോള്‍ അടക്കം മറ്റു വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടുണ്ടോ? കാലാവസ്ഥക്ക് അനുയോജ്യമായ വിധത്തില്‍ ചുരിദാറോ, സാരിയോ ഉടുക്കുന്നതില്‍ തെറ്റുകാണാന്‍ കഴിയുമോ? പുരോഹിതരോടോ വിശ്വാസി സമൂഹത്തോടോ ഇത്തരം ചോദ്യം ഉന്നയിച്ചാല്‍ അത് പലരും നെറ്റി ചുളിക്കും. എന്നാല്‍, കേരളത്തില്‍ നവോത്ഥാനവും പുരോഗമനവും ചര്‍ച്ച ചെയ്തു തുടങ്ങുന്ന വേളയില്‍ ഇത്തരമൊരു ചര്‍ച്ചക്ക് തുടക്കമിടുകയാണ് ഒരു കന്യാസ്ത്രീ.