കേരളത്തില്‍ ശക്തമായ കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യത. 1. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറയിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം. വൈകുന്നേരങ്ങളിലെ കനത്ത മഴ താഴ്ന്ന പ്രദേശങ്ങളില്‍ പ്രാദേശിക പ്രളയങ്ങളും മലയോര മേഖലയില്‍ മലവെള്ളപാച്ചിലിനും, ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലാ കേന്ദ്രങ്ങളിലും, താലൂക്ക് കേന്ദ്രങ്ങളിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ക്യാംപുകള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ക്യാംപുകള്‍ ആരംഭിക്കാന്‍ ഉള്ള സജ്ജീകരണവും സജ്ജമാക്കിയതായി തിരുവനന്തപുരം കളക്ടര്‍ അറിയിച്ചു. 2. ശക്തമായ കാറ്റിനുള്ള സാധ്യത ഉള്ളതിനാല്‍ അടച്ചുറപ്പുള്ള മേല്‍ക്കൂര ഇല്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കാനും അറിയിപ്പ്. കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ തീവ്ര ന്യൂനമര്‍ദം കടന്നു പോകുന്നതിനാല്‍ മത്സ്യ ബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. ശനിയാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ തീരമേഖലയിലും മലയോര മേഖലയിലും ശക്തമായ കാറ്റ് വീശാനും സാധ്യത. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 3. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നവംബര്‍ ഒന്നിന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ 65 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. 4. അട്ടപാടിയിലെ നാല് മാവോയിസ്റ്റുകളുടെയും മരണം വെടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മണിവാസകത്തിന്റെ ശരീരത്തില്‍ നിന്ന് 3 വെടിയുണ്ടകള്‍ കണ്ടെത്തി. ഒന്ന് ശിരസ്സില്‍ നിന്നും രണ്ട് വെടിയുണ്ടകള്‍ ശരീര ഭാഗങ്ങളില്‍ നിന്നും കണ്ടെടുത്തു. കൊല്ലപ്പെട്ട നാല് പേര്‍ക്ക് എതിരെയും വെടിയുതിര്‍ത്തത് അകലെ നിന്ന് എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട മണിവാസകത്തിന്റെ മൃതശരീരം സംസ്‌കരിക്കരുത് എന്ന് ആവശ്യപ്പെട്ട് മണിവാസകത്തിന്റെ ഭാര്യ കല മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 5. മണിവാസകത്തിന്റെ ഭാര്യയും മകളും മറ്റൊരു കേസില്‍ ട്രിച്ചി ജയിലിലാണ്. ഇവര്‍ക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മാനുഷികമായ അവകാശമുണ്ട് എന്നും, ഇവര്‍ക്ക് പരോള്‍ ലഭിക്കുന്നത് വരെ കേരളാ പൊലീസിന്റെ തുടര്‍ നടപടികള്‍ തടയണം എന്നും ഹര്‍ജിയില്‍ ആവശ്യം. ഹര്‍ജി നാളെ കോടതി പരിഗണിക്കും. അതേസമയം, കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ നാളെ പാലക്കാട് കോടതിയെ സമീപിക്കും. ഇന്‍ക്വസ്റ്റ് നടപടി ക്രമങ്ങള്‍ പാലിച്ചില്ല എന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കാര്‍ത്തികിന്റെ അമ്മയും സഹോദരിയും. 6. മൃതദേഹം തിരിച്ചറിയാന്‍ അനുവദിച്ചില്ല എന്നും കുടുംബം ആരോപിച്ചു. നടപടി ക്രമങ്ങള്‍ പാലിക്കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ല എന്നും ബന്ധുക്കള്‍. കാര്‍ത്തികിന്റെയും മണിവാസകത്തിന്റെയും ബന്ധുക്കളുടെതാണ് നിലപാട്. അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മലപ്പുറം ക്രൈംബ്രാഞ്ചി എസ്.പിക്കാണ് അന്വേഷണ ചുമതല. അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി ഡി.ജി.പി ഉത്തരവിറക്കി. 7. പാലായില്‍ കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ നടപടി തുടങ്ങി സര്‍ക്കാര്‍. സംഭവത്തില്‍ അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങുന്നു എന്ന് വിവരം. നടപടി, ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഫീലിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിന് പിന്നാലെ. പൊലീസ് അന്വേഷണം ഇഴഞ്ഞ് പോകുന്നു എന്ന ആരോപണങ്ങള്‍ക്കിടെ ആണ് പെട്ടന്നുള്ള നടപടി 8. പ്രതിപ്പട്ടികയില്‍ ഉള്ളത് ജാവലിന്‍ ഹാമര്‍ ത്രോ മത്സരങ്ങളുടെ ചുമതലക്കാര്‍, റഫറിമാര്‍ ഉള്‍പ്പെടെ നാലുപേര്‍. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ജോസഫ്, നാരായണന്‍ കുട്ടി, കാസിം, മാര്‍ട്ടിന്‍ എന്നിവരെ പാലായിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും. സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കാം എന്നരിക്കെ ആ ദിവസം തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ ആണ് തീരുമാനം. മനപൂര്‍വം അല്ലാത്ത നരഹത്യാ കുറ്റം ആണ് പ്രതികള്‍ക്ക് എതിരെ ചുമത്തി ഇരിക്കുന്നത് 9. വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ അന്വേഷണം അട്ടിമറിച്ചു എന്ന് ആരോപിച്ച് ആദിവാസി ഗോത്രമഹാസഭ. കേസ് സി.ബി.ഐയ്ക്ക് വിടണം. കേസില്‍ അപ്പീല്‍ പോയാല്‍ മാത്രം നീതി ലഭിക്കില്ല. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ അട്ടപ്പള്ളത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും എന്നും ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദന്‍ അറിയിച്ചു. 10. കേസില്‍ അന്വേഷണ സംഘത്തിന് എതിരെ പെണ്‍കുട്ടികളുടെ പിതാവും രംഗത്ത്. പെണ്‍കുട്ടികളെ കൊലപെടുത്തിയത് ആകാമെന്ന് മൊഴി നല്‍കി ഇരുന്നു എന്ന് പിതാവ്. തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്ന് അറിയുന്നത് ഇപ്പോള്‍. കൊലപാതക സാധ്യത അന്വേഷിക്കുന്നുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചു. പൊലീസ് എഴുതിയ മൊഴി വായിച്ച് കേള്‍പ്പിക്കാതെ ഒപ്പിടിവിച്ചു. മൊഴിപകര്‍പ്പ് അടക്കമുള്ള ഒരു രേഖയും നല്‍കിയില്ല. പെണ്‍കുട്ടികളെ കൊന്നതാണ് എന്ന് ആണ് ഇപ്പോഴും വിശ്വസിക്കുന്നത് എന്നും പെണ്‍കുട്ടികളുടെ അച്ഛന്‍