വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. 1. തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി അടുത്ത രണ്ടു ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളയും മറ്റന്നാളും ഓലര്‍ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ കേരള ലക്ഷദ്വീപ് തീരത്തിനിടയില്‍ വരും മണിക്കൂറുകളില്‍ കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് മുന്നറിയിപ്പ്. പോയവര്‍ ഏറ്റവും അടുത്തുള്ള തീരത്ത് എത്രയും വേഗം എത്തിച്ചേരാനും നിര്‍ദേശം. ന്യൂനമര്‍ദം നാളെ കന്യാകുമാരി മേഖലയ്ക്ക് മുകളിലായി കൂടുതല്‍ ശക്തി പ്രാപിക്കാനും 31 ന് ലക്ഷദ്വീപ്-മാലദ്വീപ് മേഖലയ്ക്ക് മുകളിലായി അതിതീവ്ര ന്യൂനമര്‍ദം ആകാനും സാധ്യത എന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 2. വര്‍ക്കല ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ന്യായീകരണവും ആയി പൊലീസ്. വിദ്യാര്‍ത്ഥികളാണ് ആദ്യം കൈയേറ്റം ചെയ്തത് എന്ന് പൊലീസ്. ഒരു സിവില്‍ പൊലീസ് ഓഫീസറെയും എ.എസ്.ഐയേയും ആക്രമിച്ചെന്ന് വര്‍ക്കല എസ്.ഐ. ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിന് ഇടെ വിദ്യാര്‍ത്ഥി നിലത്ത് കിടന്നു. വിദ്യാര്‍ത്ഥിയെ ചവിട്ടിയില്ലെന്നും പൊലീസ്. 3. അതേസമയം, വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍ പൊലീസ് സഹായം ആവശ്യപ്പെട്ടിരുന്നു എന്ന് പ്രിന്‍സിപ്പല്‍. പടക്കം പൊട്ടിച്ച വിദ്യാര്‍ത്ഥിക്ക് എതിരെ നടപടി എടുത്തതോടെ മറ്റ് വിദ്യാര്‍ത്ഥികള്‍ ബഹളം ഉണ്ടാക്കി. പൊലീസ് ആവശ്യപ്പെട്ടിട്ടും വിദ്യാര്‍ത്ഥികള്‍ ശാന്തരായില്ല. തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത് എന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍. 4. യൂത്ത് ഫെസ്റ്റിവെല്ലിനിടെ പടക്കം പൊട്ടിച്ചു എന്ന് ആരോപിച്ച് പൊലീസ് സ്‌കൂളില്‍ കടന്നു കയറി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു എന്നായിരുന്നു പരാതി. പ്ലസ് ടു വിദ്യാര്‍ത്ഥിയായ സുധീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. 5. പാലാരിവട്ടം പാലം അഴിമിതി കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അടക്കം കേസിലെ മൂന്ന് പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. നാലാം പ്രതി ടി.ഒ സൂരജ്, ഒന്നാം പ്രതികരാറുകാരന്‍ ആയ ആര്‍.ഡി.എസ് കമ്പനി ഉടമ സുമിത് ഗോയല്‍, രണ്ടാം പ്രതി റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ അസിസ്റ്റന്‍ന്റ് ജനറല്‍ മാനേജര്‍ എം.ഡി തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷ ആണ് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കുക. റിമാനഡില്‍ ആയിട്ട് രണ്ട് മാസം ആയെന്നും തങ്ങളെ ഇനിയും കസ്റ്റഡിയില്‍ വെയ്‌ക്കേണ്ട ആവശ്യം ഇല്ല എന്നുമാണ് പ്രതികളുടെ വാദം. എന്നാല്‍, പൊതുമരാമത്ത് മുന്‍ മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞിന് എതിരായ അന്വേഷണത്തിന് സര്‍ക്കാരിനോട് അനുവാദം തേടിയിരിക്കുന്ന് സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുത് എന്നാണ് പ്രൊസിക്യൂഷന്‍ വാദം. 6. വാളയാര്‍ കേസില്‍ പുനരന്വേഷണം നടത്താമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍. നിയമോപദേശം ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ഡി.ജി.പി മഞ്ചേരി ശ്രീധരന്‍ നായര്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തിയ പ്രോസിക്യൂട്ടറെ മാറ്റാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും 7. പ്രതികളെ വെറുതെ വിട്ട കീഴ്‌ക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഉടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. വാളയാര്‍ കേസ് അന്വേഷണത്തിലെ വീഴ്ചയില്‍ ദേശീയ പട്ടികജാതി കമ്മിഷനും ഇടപെടുക ആണ്. ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ഉപാധ്യക്ഷന്‍ ആരോപണങ്ങള്‍ പരിശോധിക്കും. പരാതി നല്‍കിയത് ഡല്‍ഹിയിലെ മലയാളി പൊതു പ്രവര്‍ത്തകനായ വിപിന്‍ കൃഷ്ണനാണ്. അതേസമയം, വാളയാര്‍ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട് പാലക്കാട് എസ്.പി ഓഫിസിലേക്ക് യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ മാര്‍ച്ച് നടത്തി. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 8. കൂടത്തായി കൊലക്കേസില്‍ മുഖ്യപ്രതി ജോളിയുടെ അടക്കം രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ഒരുങ്ങി അന്വേഷണ സംഘം. ജോളിയുടെയും രണ്ട് മക്കളുടേയും രണ്ടാം ഭര്‍ത്താവ് ഷാജുവിന്റേയും രഹസ്യ മൊഴി രേഖപ്പെടുത്തും. ഇതിനായി പൊലീസ് കോഴിക്കോട് സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കി. സിലിയുടെ സഹോദരന്റെ രഹസ്യ മൊഴിയും രേഖപ്പെടുത്തും എന്ന് വിവരം ഉണ്ട്. സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാന്‍ മാറ്റി 9. കേസിലെ മുഖ്യപ്രതി ജോളിയെ ആല്‍ഫൈന്‍ വധക്കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യും. ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ കൊയിലാണ്ടി കോടതി അന്വേഷണ സംഘത്തിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഈ കേസ് അന്വേഷിക്കുന്ന തിരുവമ്പാടി സി.ഐ ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലെത്തി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്ന് ഇന്ന് തന്നെ പ്രൊഡക്ഷന്‍ വാറന്റ് താമരശേരി കോടതിയില്‍ സമര്‍പ്പിക്കും. ആല്‍ഫൈന്‍ വധക്കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനാണ്അന്വേഷണ സംഘത്തിന്റെ തീരുമാനം 10. ബ്രക്സിറ്റ് കാലാവധി നീട്ടി നല്‍കണമെന്ന ബ്രിട്ടന്റെ ആവശ്യം അംഗീകരിച്ച് യൂറോപ്യന്‍ യൂണിയന്‍. 2020 ജനുവരി 31 വരെയാണ് യൂറോപ്യന്‍ യൂണിയന്‍ സമയ പരിധി നീട്ടി നല്‍കിയത്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, മൂന്നു മാസത്തേക്കു കൂടി കാലാവധി നീട്ടുന്ന കാര്യം യൂറോപ്യന്‍ യൂണിയന്‍ പരിഗണിക്കണം എന്ന് ഡോണള്‍ഡ് ടസ്‌ക് നിര്‍ദേശിച്ചതിനു പിന്നാലെ ഇതിനെ എതിര്‍ത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രംഗത്തെത്തിയിരുന്നു.