മഴ വീണ്ടും കനത്തതോടെ പല ജില്ലകളും വെള്ളപ്പൊക്ക ദുരിതത്തിൽ | Latest News

മഴ വീണ്ടും കനത്തതോടെ പല ജില്ലകളും വെള്ളപ്പൊക്ക ദുരിതത്തിൽ | Latest News

1. പ്റളയക്കെടുതി നേരിടുന്ന കേരളത്തിൽ യുദ്ധസമാന രക്ഷാ പ്റവർത്തനം. മഴ വീണ്ടും കനത്തതോടെ പല ജില്ലകളും വെള്ളപ്പൊക്ക ദുരിതത്തിൽ. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമായി കുടുങ്ങിക്കിടക്കുന്നത് പതിനായിരത്തോളം പേർ. പെരിയാർ തീരങ്ങൾ വെള്ളത്തിൽ മുങ്ങി. എറണാകുളം ജില്ലയിൽ ആലുവ, മൂവാറ്റുപുഴ, പറവൂർ, കോലഞ്ചേരി, കാലടി, കോതമംഗലം, പെരുമ്പാവൂർ ഭാഗങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷം. 2. വെള്ളപ്പൊക്കത്തെ തുടർന്ന് ജില്ലയിലെ 250 ദുരിതാശ്വാസ ക്യാമ്പുകളിലായി പാർപ്പിച്ചിരിക്കുന്നത്, 38,000-ൽ അധികം പേരെ. ആലുവ റെയിൽവേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടകരമായ തോതിൽ ഉയർന്നു. എറണാകുളം-ചാലക്കുടി റൂട്ടിൽ ട്റെയിൻ ഗതാഗതം താൽക്കാലികമായി നിറുത്തിവച്ചു. അടിമാലി റോഡിലെ ഗതാഗതം പൂർണ്ണമായും നിലച്ചു. അതേസമയം, പത്തനംതിട്ടയിലേക്ക് രക്ഷാപ്റവർത്തനത്തിന് പോയ സൈനികർ വഴിയിൽ കുടുങ്ങി. ജില്ലയിൽ ഇപ്പോഴും കനത്ത മഴ തുടരുന്നു 3. പമ്പാ തീരത്തെ സ്ഥിതിയും അതീവ ഗുരുതരം. വീടുകളിൽ കുടുങ്ങിയവരെ ഹെലികോപ്റ്റർ വഴി രക്ഷിക്കാനുള്ള ശ്റമവും തുടരുന്നു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്റമാതീതമായി ഉയരുകയാണ്. തിരുവല്ല, എറണാകുളം ഭാഗത്തേക്കുള്ള എം.സി റോഡ് അടച്ചു. ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടരുകയാണ്. അലപ്പുഴ ജില്ലയിലെ കൈനകരി വടക്ക്, തെക്ക് മേഖലയിലെ എല്ലാവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കണ്ണൂർ ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 1100 പേർ. കൊട്ടിയൂർ പാൽചുര മലയിൽ ഉരുൾപൊട്ടി വ്യാപക കൃഷിനാശം. മീനച്ചലാർ കരകവിഞ്ഞതോടെ പാല ടൗണിൽ വെള്ളം കയറി 4. ഞായറാഴ്ച വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒട്ടാകെ അതീവ ജാഗ്റതാ നിർദ്ദേശം. തൃശൂരിൽ നിന്ന് പാലക്കാട് പോകാനുള്ള കുതിരാൻ തുരങ്കം അടച്ചു. പലയിടങ്ങളിലും വെള്ളം കയറി കിടക്കുന്നതിനാൽ ഷൊർണൂർ വഴി ഗതാഗതം സ്തംഭിച്ചു. കൊച്ചിയിലും സ്ഥിതി ഗുരുതരം. ആലുവ റെയിൽവേ പാലത്തിനു സമീപം പെരിയാറിലെ ജലനിരപ്പ് അപകടകരമായ അവസ്ഥയിലേക്ക് ഉയരുന്നു. എറണാകുളം- ചാലക്കുടി റൂട്ടിൽ ഗതാഗതം നിറുത്തിവച്ചു 5 കേരളത്തിൽ മഴക്കെടതി രൂക്ഷമായതോടെ മരണസംഖ്യയും ഉയരുന്നു. സംസ്ഥാനത്ത് ഇന്നു മാത്റം മരിച്ചത് 33 പേർ. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകൾ ഒറ്റപ്പെട്ടു. കോഴിക്കോട് മാവൂർ ഊക്കടവിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ്ട് രണ്ട് കുട്ടികൾ മരിച്ചു. കോഴിക്കോട് കൂടരഞ്ഞിയിൽ ഉരുൾപൊട്ടലിൽ ഒരു കുട്ടിയ്ക്ക് ജീവൻ നഷ്ടമായി. മലപ്പുറത്ത് അഞ്ച് പേരും നെന്മാറയിൽ ഏഴ് പേരും മരിച്ചു. തൃശൂരിൽ ഉരുൾപൊട്ടലിൽ എട്ട് പേർ മരിച്ചു. 6. കോട്ടയം തീക്കോയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് നാല് പേർ മരിച്ചു. ഒരാളെ കാണാതായി. തലയോലപ്പറമ്പിൽ വെള്ളക്കെട്ടിൽ വീണ് ഇന്ന് പുലർച്ചെ ഒരാൾക്ക് ജീവൻ നഷ്ടമായി. അതിനിടെ, രക്ഷാപ്റവർത്തനം വൈകിയതിനെ തുടർന്ന് ആറന്മുളയിൽ വൃദ്ധ മരിച്ചു. ഇടുക്കിയിൽ ചെറുതോണി നെടുങ്കണ്ടം മേഖലകളിലെ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഒൻപത് പേർ മരിച്ചു. കരിമ്പൻ കീരത്തോടെ മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് അമ്മയും മകളും മരിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇതുവരെ 60,000ത്തോളം വീടുകളിലാണ് വെള്ളം കയറിയത് 7മുല്ലപ്പെരിയാറിൽ ആശങ്ക തുടരുന്നതിനിടെ, ജലനിരപ്പ് കുറയ്ക്കില്ലെന്ന കടുംപിടിത്തത്തിൽ തമിഴ്നാട്. 142 അടി നിലനിർത്തും. ഈ ജലനിരപ്പിൽ ഡാം സുരക്ഷിതം എന്ന് പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്റി എടപ്പാടി പളനി സ്വാമിയുടെ കത്ത്. നിയമ പ്റകാരമാണ് 142 അടി നിലനിർത്തുന്നത്. ഡാമിലെ ജലനിരപ്പും ഒഴുക്കിന്റെ തോതും നോക്കിയാണ് തമിഴ്നാട് മഴയുടെ അളവ് കണക്കാക്കുന്നത് എന്നും പളനി സാമി 8. കേരളം വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് സുപ്റീംകോടതിയിൽ ഹർജി. മുല്ലപ്പെരിയാർ സ്വദേശി റസൽ ജോയിയാണ് കേന്ദ്റ ചതലത്തിൽ ദുരിത നിവാരണ സമിതിക്ക രൂപം നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്റ അധ്യക്ഷനായ ബഞ്ച് ഹർജി ഇന്നു തന്നെ പരിഗണിച്ചേക്കും 9. മഴ ശക്തമാകവെ, വയനാട്ടിൽ ബാണാസുര സാഗർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. തിരുവനന്തപുരത്ത് അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകളും ഉയർത്തി. അതിരപ്പിള്ളി വെട്ടിക്കുഴിയിൽ ഉരുൾ പൊട്ടൽ ഉണ്ടായതിനാൽ പീച്ചി ഡാമിലും ജലനിരപ്പ് ഉയരുകയാണ്. ജാഗ്റത പാലിക്കാൻ നിർദ്ദേശം നൽകി ജില്ലാ ഭരണ കൂടം. ഇവിടെ പരിസരവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു. തൃശൂരിൽ ചാലക്കുടി,പെരിയാർ തീരങ്ങളിൽ ഉള്ള വർ നിർബന്ധമായും ദുരിതാശ്വസ ക്യാമ്പിലേക്ക് മാറണമെന്നും അധികൃതർ അറിയിച്ചു 10സംസ്ഥാന ചരിത്റത്തിലെ ഏറ്റവും വലിയ പ്റകൃതി ദുരന്തത്തെ നേരിടാൻ സന്നാഹങ്ങൾ ശക്തമാക്കി സർക്കാർ. കളക്ടർമാർക്ക് പുറമെ ജില്ലകളിൽ ഒരു ഐ.എ.സ് ഉദ്യോഗസ്ഥനു കൂടി അധിക ചുമതല. കൂടുതൽ സൈന്യത്തെയും ദുരന്തനിവാരണ സേനയെയും കൊണ്ടുവരും. പ്റധാനമന്ത്റിയുമായി ആശയ വിനിമയം നടത്തി എന്ന് മുഖ്യമന്ത്റി. മുല്ലപ്പെരിയാറിൽ ആശങ്കയ്ക്ക് വകയില്ല. രക്ഷാ പ്റവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട് എന്നും പിണറായി 11. ചാലക്കുടി പുഴയുടെ ഒരു കിലോ മീറ്റർ ചുറ്റളവിൽ ഉള്ളവർ മാറി താമസിക്കണം. ആലുവയിൽ തീരവാസികളും ജാഗ്റത പാലിക്കണം. നാട്ടിലുള്ള ബോട്ടുകളെല്ലാം രക്ഷാ പ്റവർത്തനത്തിന് ഉപയോഗിക്കും. പ്റധാനമന്ത്റിയും ആഭ്യന്തര മന്ത്റിയും എല്ലാ സഹായങ്ങളും വാഗ്ദാനം നൽകിയിട്ടുണ്ട്. എൻ.ഡി ആർ എഫിന്റെ 40 ടീമുകൾ രക്ഷാ പ്റവർത്തനത്തിന് എത്തും. സ്‌പെഷ്യൽ ഫോഴ്സിനെ രക്ഷാ പ്റവർത്തനത്തിന് ലഭ്യമാക്കും. എയർ ഫോഴ്സിന്റെ 10 ഹെലികോപ്റ്ററുകളും കോസ്റ്റ് ഗാർഡിന്റെ 2 കപ്പലുകളും ലഭിക്കും. മറൈൻ കമാൻഡോകൾ കേരളത്തിലെത്തും. കമ്മ്യൂണിറ്റി ഫുഡ് സംവിധ്നം ലഭ്യമാക്കും എന്നും മുഖ്യമന്ത്റി