യുവതികള്‍ കയറി... ഇനിയെന്ത്? I Women entry in sabarimala

യുവതികള്‍ കയറി... ഇനിയെന്ത്? I Women entry in sabarimala

ആചാരലംഘനം നടന്നാല്‍ ശബരിമലയില്‍ ശുദ്ധിക്രിയ നടത്തുന്നതിനായി നട അടയ്ക്കുമെന്ന് നേരത്തെ തന്നെ തന്തിയും കൊട്ടാരം പ്രതിനിധികളും അറിയിച്ചിരുന്നു. മുമ്പും യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായി എത്തിയ സാഹചര്യത്തിലായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നത്. ഇന്ന് പുലര്‍ച്ചെ ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്തെത്തിയ സാഹചര്യത്തില്‍ നട അ്ടച്ച് ശുദ്ധിക്രിയ ചെയ്യും. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങള്‍ മകരവിളക്കിന് തടസമാവില്ല എന്നാണ് കൊട്ടാരം പ്രതിനിധി പ്രതികരിച്ചത്