ശ്രീമദ് ഭാഗവതസപ്താഹം Part-14 (14/56) | Day-2 Sapthaham | Swami Nithyananda Saraswathi Maharaj

ശ്രീമദ് ഭാഗവതസപ്താഹം Part-14 (14/56) | Day-2 Sapthaham | Swami Nithyananda Saraswathi Maharaj

രണ്ടാം ദിവസം: മനു-കർദ്ദമസംവാദം, കപിലോപദേശം, ദക്ഷയാഗം, ധ്രുവചരിതം, പൃഥുചരിതം, പുരഞ്ജനോപാഖ്യാനം, പ്രചേതസ്സുകൾ-പ്രിയവ്രതൻ-അഗ്നിധ്രൻ-നാഭി എന്നീ രാജാക്കന്മാരുടെ ചരിതം, ഋഷഭോപദേശം --------------------------------------------------- ഓം നമോ ഭഗവതേ വാസുദേവായ: --------------------------------------------------- പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതി തിരുവടികൾ ആചാര്യനായി 2003 ൽ നല്ലേപ്പിള്ളി നാരായണാലയത്തിൽ വച്ച് നടത്തിയ ശ്രീമദ് ഭാഗവത സപ്താഹജ്ഞാനയജ്ഞത്തിന്റെ Audio recordings ഭാഗവത തല്പരരായ ശ്രോതാക്കൾക്കായി സമർപ്പിക്കുന്നു. ഭാഗവതത്തെ കുറിച്ചും, ഭാഗവത മാഹാത്മ്യത്തെക്കുറിച്ചും, ആർഷ ഭാരത സംസ്കാരത്തെ കുറിച്ചും, സനാതന ധർമത്തെ കുറിച്ചും, വർണാശ്രമ ധർമങ്ങളെ കുറിച്ചും, യോഗഭൂമികകളെകുറിച്ചും, ദശാവതാരങ്ങളെ കുറിച്ചും, മഹാഭാരത കഥകളെ കുറിച്ചും, സർവോപരി മോക്ഷ മാർഗ്ഗത്തെ കുറിച്ചും വ്യക്തമായി മനസ്സിലാക്കുന്നതിനും കൃത്യമായി പഠിക്കുന്നതിനും ഇന്ന് ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രേഷ്ടവും വിശദവുമായ ഒരു പ്രഭാഷണ പരമ്പരയാണ് ഇത്. ഭാഗവത തത്വങ്ങൾ എങ്ങനെ പ്രായോഗികജീവിതത്തിൽ കൊണ്ടുവരാം എന്നും പന്ത്രണ്ടു സ്കന്ദങ്ങളിലായുള്ള കഥകളിലൂടെ ആചാര്യൻ ഈ പ്രഭാഷണങ്ങളിൽ പറഞ്ഞു തരുന്നു. 2002-2003 കാലഘട്ടങ്ങളിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ അവസരോചിതമായി പ്രതിപാദിച്ചു കൊണ്ട് നടത്തിയിട്ടുള്ള ഈ പ്രഭാഷണങ്ങൾ എക്കാലത്തെയും ശ്രോതാക്കൾക്ക് ഭക്തിജ്ഞാനവൈരാഗ്യങ്ങളെയും സർവോപരി ആനന്ദത്തെയും പ്രദാനം ചെയ്യുന്നതാണ്. ഏകദേശം 44 minute ദൈർഖ്യമുള്ള 56 ഭാഗങ്ങളായാണ് ഈ പ്രഭാഷണ പരമ്പര upload ചെയ്തിരിക്കുന്നത്. ഏകദേശം 40 മണിക്കൂർ ആണ് 56 ഭാഗങ്ങളുടെയും ആകെ ദൈർഖ്യം. സാഹചര്യങ്ങൾ അനുവദിക്കുന്നവർക്കു (7 ദിവസത്തേക്ക് മറ്റു തിരക്കുകൾ മാറ്റിവെക്കാൻ പറ്റുന്നവർക്കു) 7 ദിവസങ്ങൾ കൊണ്ട് (ഒരു ദിവസം വൈകുന്നേരം മാഹാത്മ്യം, ഏഴു ദിവസം സപ്താഹം എന്ന രീതിയിൽ), പറ്റുമെങ്കിൽ ഒരു group ആയി, ഭാഗവത പാരായണത്തോടുകൂടി, കേൾക്കാം (ഓരോ ദിവസത്തെയും തുടക്കവും അവസാനവും പ്രഭാഷണത്തിൽ ആചാര്യൻ സൂചിപ്പിക്കുന്നുണ്ട്). ഇതാണ് ഏറ്റവും ഉത്തമമായ ശ്രവണ രീതി. അതിനു കഴിയാത്തവർ ദിവസം ഒരു ഭാഗം വച്ചു കേട്ടാൽ രണ്ടു മൂന്നു മാസങ്ങൾ കൊണ്ട് കേട്ടുതീർക്കാവുന്നതാണ്. ഏതു രീതിയിൽ ആയാലും ശ്രദ്ധയോടും വിശ്വാസത്തോടും കൂടി കേട്ടാൽ ജീവിതത്തിൽ സമാധാനവും സന്തോഷവും കൈവരുന്നതാണ്. ഈ പ്രഭാഷണപരമ്പര മുഴുവനായി കേൾക്കുന്നതിനും, അതുവഴി സ്വന്തം ചൈതന്യത്തെ തിരിച്ചറിയുന്നതിനും, സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവതം നയിക്കുന്നതിനും, എല്ലാവരെയും സ്നേഹിക്കുന്നതിനും എല്ലാ ശ്രോതാക്കൾക്കും കഴിയുമാറാകട്ടെ! അതിനായി യജ്ഞാചാര്യൻ നിത്യാനന്ദ സ്വാമികളുടെയും ഭഗവാൻ വാസുദേവന്റെയും അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ! This is a collection of speeches in Malayalam language, delivered by HH Swami Nithyananda Saraswathi Maharaj, the President of Sivananda Ashramam, Palakkad (Kerala, INDIA), as part of Srimad Bhagavatha Sapthaha Yajnam conducted in 2003 at Nalleppilly Narayanalayam. The original audio is denoised to remove the humming sound and is converted to video format (the noise is audible for the first few seconds in each file as adaptive denoising method is used). There are 56 videos in this playlist. These talks are made available for the wide use of the public, with instruction and permission from Sivananda Ashramam. For further details about Sivananda Ashramam, visit Ashramam webpage: https://gurudakshina.org/ Sivananda Ashramam YouTube channel:    / sivanandaashramam