മൂന്നാം ദിവസം: ഭരതചരിതം, ഭരതരഹൂഗണ സംവാദം, ഭൂഗോളവർണ്ണന, അജാമിളോപാഖ്യാനം, വൃത്രാസുരവധം, ചിത്രകേതുപാഖ്യാനം, പ്രഹ്ലാദചരിതം, നരസിംഹാവതാരം, സദാചാരനിർണയം --------------------------------------------------- ഓം നമോ ഭഗവതേ വാസുദേവായ: --------------------------------------------------- പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതി തിരുവടികൾ ആചാര്യനായി 2003 ൽ നല്ലേപ്പിള്ളി നാരായണാലയത്തിൽ വച്ച് നടത്തിയ ശ്രീമദ് ഭാഗവത സപ്താഹജ്ഞാനയജ്ഞത്തിന്റെ Audio recordings ഭാഗവത തല്പരരായ ശ്രോതാക്കൾക്കായി സമർപ്പിക്കുന്നു. ഭാഗവതത്തെ കുറിച്ചും, ഭാഗവത മാഹാത്മ്യത്തെക്കുറിച്ചും, ആർഷ ഭാരത സംസ്കാരത്തെ കുറിച്ചും, സനാതന ധർമത്തെ കുറിച്ചും, വർണാശ്രമ ധർമങ്ങളെ കുറിച്ചും, യോഗഭൂമികകളെകുറിച്ചും, ദശാവതാരങ്ങളെ കുറിച്ചും, മഹാഭാരത കഥകളെ കുറിച്ചും, സർവോപരി മോക്ഷ മാർഗ്ഗത്തെ കുറിച്ചും വ്യക്തമായി മനസ്സിലാക്കുന്നതിനും കൃത്യമായി പഠിക്കുന്നതിനും ഇന്ന് ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രേഷ്ടവും വിശദവുമായ ഒരു പ്രഭാഷണ പരമ്പരയാണ് ഇത്. ഭാഗവത തത്വങ്ങൾ എങ്ങനെ പ്രായോഗികജീവിതത്തിൽ കൊണ്ടുവരാം എന്നും പന്ത്രണ്ടു സ്കന്ദങ്ങളിലായുള്ള കഥകളിലൂടെ ആചാര്യൻ ഈ പ്രഭാഷണങ്ങളിൽ പറഞ്ഞു തരുന്നു. 2002-2003 കാലഘട്ടങ്ങളിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ അവസരോചിതമായി പ്രതിപാദിച്ചു കൊണ്ട് നടത്തിയിട്ടുള്ള ഈ പ്രഭാഷണങ്ങൾ എക്കാലത്തെയും ശ്രോതാക്കൾക്ക് ഭക്തിജ്ഞാനവൈരാഗ്യങ്ങളെയും സർവോപരി ആനന്ദത്തെയും പ്രദാനം ചെയ്യുന്നതാണ്. Credits : Dr. Pramod Pisharady • ശ്രീമദ് ഭാഗവതസപ്താഹം - Swami Nithyananda S...