പത്തനംതിട്ട : വടശ്ശേരിക്കര മുക്കുഴി കോടമലയിൽ പോത്തിനെ കടുവ പിടിച്ചതോടെ ഭീതിയിലായി മലയോരം. ഇന്നലെ രാവിലെ 6 ന് വനത്തിന് സമീപമുള്ള റബർ തോട്ടത്തിലാണ് സംഭവം. റബർ വെട്ടാനെത്തിയ ടാപ്പിംഗ് തൊഴിലാളികളാണ് കടുവയെ ആദ്യം കാണുന്നത്. വലിയ ശബ്ദത്തിൽ അലറിയ കടുവ പോത്തിനെ ആക്രമിച്ച് കീഴ്പെടുത്തിയ ശേഷം വനത്തിലേക്ക് ഓടി പോകുകയായിരുന്നു. ടാപ്പിംഗ് തൊഴിലാളികളാണ് സമീപത്തുള്ള വീടുകളിലും വനംവകുപ്പിലും വിവരം അറിയിച്ചത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി കടുവയെ കുടുക്കാനായി സെൻസർ ഉപയോഗിച്ചിട്ടുള്ള ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഏതെങ്കിലും വന്യ ജീവികളുടെ സാന്നിദ്ധ്യമുണ്ടായാൽ കണ്ടെത്താൻ സാധിക്കും. #tiger #kerala #animals