ചില നേരത്ത് ചില മനുഷ്യര്‍ അനുഭവിക്കുന്നത് വല്ലാത്തൊരു ഭാഗ്യമാണ്...കണ്ണും പൂട്ടി ഒരു ലോട്ടറി എടുത്താല്‍ എപ്പൊ അടിച്ചെന്ന് ചോദിച്ചാല്‍ മതി. അത്ര മാത്രം ഭാഗ്യം. ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയില്‍ നടക്കുന്ന സംഭവവും ഒരു മനുഷ്യന്റെ വല്ലാത്ത ഒരു ഭാഗ്യം തന്നെയാണ് വെളിപ്പെടുന്നത്. ഒരു പുള്ളിപ്പുലി മുന്നില്‍ എടുത്ത് ചാടിയാല്‍ ജീവന്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ വളരെ കുറവാണ്. മരണത്തെ മുഖാമുഖം കാണുന്ന ഒരു വല്ലാത്ത അവസ്ഥ.. എന്നാല്‍ അങ്ങനെ ഒരു സാഹചര്യത്തില്‍ നിന്ന് വലിയ കുഴപ്പങ്ങള്‍ ഒന്നും ഇല്ലാതെ രക്ഷപ്പെട്ടിരിക്കുകയാണ് ഒരു സൈക്കിള്‍ യാത്രക്കാരന്‍. അസാമിലെ അതിപ്രശസ്തമായ കാസിറങ്ക ദേശീയോദ്യാനത്തിന്റെ അടുത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. #leopard #cyclist #kaziranganationalpark