ക്യാൻസർ മുതൽ ഹൃദ്രോഗം വരെ തടയും ഗ്രീൻ ടീ മാജിക് | Green Tea Health Benefits | Health Tips Malayalam പോഷക മൂല്യം ഏറെയുള്ള പാനീയമാണ് ഗ്രീൻ ടീ. നിരവധി രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് ഗ്രീൻ ടീയ്ക്ക് ഉണ്ട്. ഗ്രീൻ ടീയുടെ ചില ആരോഗ്യഗുണങ്ങൾ പറയാം 1. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിൻ എന്ന ആൻറി ആക്സിഡന്റുകൾ ഹൃദയധമനികൾ ചുരുങ്ങുന്ന അവസ്ഥ ചെറുക്കുന്നു. കൂടാതെ കാൻസറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. 2. ഇതിൻറെ നിത്യവുമുള്ള ഉപയോഗം ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റുവാനും ശരീരഭാരം കുറയ്ക്കുവാനും ഉത്തമമാണ്. 3. ദിവസവും ഗ്രീൻ ടീ ശീലമാക്കുന്നത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്. 4. ഗ്രീൻ ടീ പക്ഷാഘാതം, മറവിരോഗം തുടങ്ങിയ ചെറുക്കാനും നല്ലതാണെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു. 5. പ്രമേഹനിയന്ത്രണത്തിന് ഗ്രീൻ ടീ ശീലമാക്കുന്നത് ഏറ്റവും നല്ല ഉപാധിയാണ്. 6. രണ്ട് കപ്പ് ഗ്രീൻ ടീ ദിനചര്യയുടെ ഭാഗമാകുന്നത് ശാരീരിക ക്ഷമത വർദ്ധിപ്പിക്കുവാനും കാരണമാവുന്നു. 7. മുടിയുടെ ആരോഗ്യത്തിനും, ചർമത്തിന് സ്വാഭാവിക തിളക്കം നിലനിർത്താനും ഇതിന്റെ ഉപയോഗംകൊണ്ട് സാധ്യമാകുന്നു. 8. ഗ്രീൻ ടീയിൽ അല്പം ചെറുനാരങ്ങ ചേർത്ത് കഴിക്കുന്നത് രോഗപ്രതിരോധശേഷി ഉയർത്തുവാൻ ഏറ്റവും മികച്ച വഴിയാണ്. 9. നാരങ്ങാനീരും, ഗ്രീൻ ടീയും ചേർത്ത് കഴിച്ചാൽ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. 10.ചർമ്മ രോഗങ്ങൾക്ക് ഔഷധമായി ഗ്രീൻ ടീ ഉപയോഗിക്കുന്നുണ്ട്. സോറിയാസിസ് താരൻ തുടങ്ങിയവയ്ക്ക് ഈ പാനീയം ഒരു ഔഷധമാണ്. A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness. health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health