1. രക്ഷാപ്റവർത്തകർ എത്തുന്നതും കാത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കഴിയുന്നത് ആയിരങ്ങൾ. ഇടുക്കി, പത്തനംതിട്ട, എറണാകുളം തൃശൂർ ജില്ലകളിലാണ് പേമാരിയും പ്റളയവും ഏറെ ദുരിതം വിതയ്ക്കുന്നത്. ഇവിടെ വിവിധ കെട്ടിടങ്ങളിലായി ആയിരക്കണക്കിനു പേർ കഴിയുന്നതായി വിവരം. ഇവരെ പുറത്തിറക്കാനുള്ള തീവ്റശ്റമത്തിന് തുടക്കം. കൂട്ട ഒഴിപ്പിക്കലിനായി കൂടുതൽ ഹെലികോപ്റ്ററുകളും ബോട്ടുകളും സേനാംഗങ്ങളും രംഗത്ത് 2. രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാൻ ഉയരമുള്ള കെട്ടിടങ്ങൾ ഏറ്റെടുക്കും. എറണാകുളം, തൃശൂർ, പത്തനംനിട്ട, ആലപ്പുഴ ജില്ലകളിൽ മൂന്നു ഹെലിക്കോപ്റ്ററുകൾ വീതം രക്ഷാപ്റവർത്തനത്തിന് ഉപയോഗിക്കും. തമിഴ്നാട് ഫയർഫോഴ്സും രക്ഷാപ്റവർത്തനത്തിന് എത്തിയിട്ടുണ്ട്. പ്റളയം ഏറെ ദുരിതം വിതച്ച പത്തനംതിട്ടയിൽ റാന്നി, ആറൻമുള, കോഴഞ്ചേരി, ചിറ്റാർ, തിരുവല്ല എന്നിവിടങ്ങളിൽ സ്ഥിതി രൂക്ഷം. ഇവിടെ വൈദ്യുതബന്ധം പൂർണമായി നിലച്ചു. ഭക്ഷ്യ ക്ഷാമവും രൂക്ഷം 3. പെരിയാറിലും ചാലക്കുടിപ്പുഴയിലും വെള്ളം, ഉയരുകയാണ്. ചാലക്കുടി ടൗൺ പൂർണമായി വെള്ളത്തിനടിയിൽ. പൂർണ സംഭരണശേഷിയോട് അടുക്കുന്ന ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളുടെ ഷട്ടർ തുറന്നിരിക്കുക ആണെങ്കിലും ഡാമിലേക്കുള്ള വെള്ളത്തിന്റെ വരവ് വർധിച്ചതിനാൽ ജലനിരപ്പ് കുറയുന്നില്ല. ഇടമലയാറിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്റദേശത്ത് രാത്റിയിലും മഴ പെയ്തു. ഭൂതത്താൻകെട്ട്, പെരിങ്ങൽക്കുത്ത് അണക്കെട്ടുകൾ നിറഞ്ഞ് ഒഴുകുകയാണ് 4 പാലക്കാട്ടും തൃശൂരും ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. പാലക്കാട് അഞ്ച് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. തൃശൂരിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ 14 പേരാണ് മരിച്ചത്. നെന്മാറ ആളുവാശേരിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 7 പേർ മരിച്ചിരുന്നു. ഇനിയും 3 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിലും തുടരുന്ന 5. പാലക്കാട് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 4451 പേർ. അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ഗതാഗത തടസം നീക്കം ചെയ്യും. പല സ്ഥലങ്ങളും പൂർണമായും വെള്ളത്തിനടിയിൽ ആണ്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്റത പുലർത്തണമെന്ന് ജില്ലാ കലക്ടർ. തൃശൂർ ജില്ലയിൽ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ജില്ലയിൽ നാശം വിതച്ച് ശക്തമായ കാറ്റും. മഴക്കെടുതിയിൽ ഇന്നലെ തൃശൂർ ജില്ലയിൽ മാത്റം മരിച്ചത് 20 പേർ 6. പെരിയാറിൽ നിന്ന് കുതിച്ചെത്തിയ വെള്ളത്തിൽ ഭൂരിഭാഗവും മുങ്ങിയ കൊച്ചിയിൽ നാവിക സേനയുടെ പൂർണ്ണ നിരീക്ഷണം. 40 റെസ്‌ക്യൂ ഡൈവിംഗ് ടീമുകൾ ബോട്ടുകളിൽ രക്ഷാദൗത്യം നടത്തുന്നു. ഇന്നലെ വരെ 150 ഓളം ആളുകളെ ആണ് എയർലിഫ്റ്റ് ചെയ്തത്. പന്തളത്ത് അവിചാരിത പ്റളയം. അച്ചൻകോവിലാറും പമ്പയും കരകവിഞ്ഞതോടെ പന്തളം നഗരം മുങ്ങി. കുണ്ടൂരിൽ 5000പേർ കഴിയുന്ന ക്യാമ്പിലേക്ക് വെള്ളം കയറുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഇടുക്കി ജില്ലയിൽ പലേടത്തും വൈദ്യുതി പുനസ്ഥാപിക്കാൻ ആകാത്തതും രക്ഷാ പ്റവർത്തനത്തിന് വെല്ലുവിളി 7. മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള ഉന്നതതല യോഗം ഇന്ന്. മുല്ലപ്പെരിയാർ മേൽനോട്ട സമിതിയും കേന്ദ്റ ദുരന്ത നിവാരണ സമിതിയും കേരളത്തിന്റെയും തമിഴ്നാടിന്റേയും പ്റതിനിധികളുമാണ് യോഗത്തിൽ പങ്കെടുക്കുക. അടിയന്തര യോഗം ചേരുന്നത്, സുപ്റീം കോടതി നിർദേശ പ്റകാരം 8. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ നേരിട്ട് എത്താൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന പ്റതിനിധികൾ വീഡിയോ കോൺഫ്റൻസിൽ ആയിരിക്കും പങ്കെടുക്കുക. ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്ന കാര്യത്തിൽ യോഗം തീരുമാനം എടുക്കും. യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ഡാമിന്റെ ജലനിരപ്പ് കുറക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്റീംകോടതി ഉച്ചക്ക് രണ്ട് മണിക്ക് വീണ്ടും പരിഗണിക്കും 9. സംസ്ഥാനത്ത് നാളെ മുതൽ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്റം. എറണാകുളം, ഇടുക്കി ജില്ലകളിൽ മാത്റമാണ് നാളെ റെഡ് അലർട്ട് പ്റഖ്യാപിച്ചിരിക്കുന്നത്. അതേസമയം കാസർകോട് ഒഴികെയുളള ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്റഖ്യാപിച്ചിട്ടുണ്ട്. കനത്ത കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്റതാ നിർദേശം. ഇന്ന് മഴ പെയ്യും എങ്കിലും തീവ്റത കുറഞ്ഞേക്കും. 10. സംസ്ഥാനത്തെ പ്റളയക്കെടുതി നിയന്ത്റണ വിധേയം എന്ന് മുഖ്യമന്ത്റി പിണറായി വിജയൻ. കുടുങ്ങിക്കിടക്കുന്നവരെ ഇന്ന് വൈകുന്നേരത്തോടെ രക്ഷപ്പെടുത്തും. സമൂഹ മാദ്ധ്യമങ്ങൾ വഴി വ്യാജപ്റചരണങ്ങൾ നടത്തുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കും. കെടുതിയിൽ മുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണം എത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി എന്നും മുഖ്യൻ. പ്റളയ ബാധിത മേഖലകൾ സന്ദർശിക്കാൻ പ്റധാനമന്ത്റി നരേന്ദ്റമോദി ഇന്ന് എത്തും 11 അതേസമയം, ഇടുക്കി ജലസംഭരണിയിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടില്ല. നിലവിൽ 2402.30 അടിയാണ് ജലനിരപ്പ്. ഒരു സെക്കന്റിൽ ഇടുക്കിയിൽ നിന്ന് ഇപ്പോൾ പുറത്തേക്ക് ഒഴുകുന്നത്, 1500 ദശലക്ഷം ക്യുബിക് മീറ്റർ ജലം. മഴക്കെടുതിയിൽ ഇടുക്കിയിലെ മലയോര മേഖല പൂർണ്ണമായും ഒറ്റപ്പെട്ടു. മൂന്നാറും ചെറുതോണിയും നിശ്ചലാവസ്ഥയിൽ. വാർത്താ വിനിമയ സംവിധാനങ്ങളും തകരാറിൽ. റോഡ് ഗതാഗതവും നിശ്ചല 12. കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പാസഞ്ചർ ഉൾപ്പെടെ മിക്ക ട്റെയിനുകളും റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നു കോട്ടയം വഴി എറണാകുളത്തേയ്ക്കും, എറണാകുളത്തു നിന്ന് ഷൊർണൂർ വഴി പാലക്കാട്ടേയ്ക്കുമുള്ള ട്റെയിനുകൾ ഓടുന്നതു നിറുത്തിവച്ചതായി റെയിൽവേ. തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് നൽകുന്നതും നിറുത്തിവച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ദൂരയാത്റാ സർവീസുകളും വൈകുന്നു #KeralaRains #Mullaperiyar #KeralaFloods