Christian devotional song Lyrics അൻപുള്ള രക്ഷകാ അലിവേറും താതാ അനുഗ്രഹ മാരി ചൊരിയേണമേ അനുതാപ ഹൃദയവുമായ് തിരുമുമ്പിൽ അണയുന്ന ഏഴയെ തള്ളിടല്ലേ ആശ്രയം മറ്റാരുമില്ലീ ഭൂവിൽ ആശ്രിത വത്സലേശുവേ പോൽ അതിശയമായ് അവൻ വഴി നടത്തിടും ധരയിൽ അനുദിനം അനുനിമിഷം നിൻ കരുണയോടെ പാപിയാമെന്നെ തേടിയ സ്നേഹം പാവന രക്തം ചൊരിഞ്ഞു ക്രൂശിൽ പാഴാകെയില്ല പരമയാഗം പാരിലെൻ ജീവിത യാത്രയതിൽ കാത്തിടുകെന്നെ കരങ്ങളില്ലെന്നും കാലിടറാതെ ഈ മരു യാത്രയിൽ കാഴ്ചയായ് എന്നെ അർപ്പിച്ചിടുന്നു കാരുണ്യ വാരിതെ കനിയേണമേ #gloriabeats #anbupullarekshaka #maramonconventionsongs #maramon #christiansongs #christiandevotionalsongs