മണ്ണിടിച്ചിലിനെ തുടര്‍ന്ന് വയനാട്ടിലെ തോട്ടം മേഖല ആശങ്കയിലാണ്. നിലവിലെ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ഇനി ജോലിയെടുക്കാന്‍ സാധിക്കില്ല. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളുടെ അവസ്ഥയും ദയനീയമാണ്. മേഖലയില്‍ ശാസ്ത്രീയ പഠനം നടത്തണമെന്ന് എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു.