Br Biju of Mary Immaculate, സ്നേഹത്തിൽ സത്യം പറഞ്ഞ രണ്ടാം വത്തിക്കാൻ കൗൺസിൽ........ "ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സഭയുടെമേൽ ചൊരിയപ്പെട്ട ഏറ്റവും വലിയ കൃപാവർഷമായ" (വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ) രണ്ടാം വത്തിക്കാൻ കൗൺസിലിനെ അടുത്തറിയുവാനും ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിയ്ക്കുന്ന തിരുസ്സഭ No:16, അക്രൈസ്തവ മതങ്ങൾ No: 3 ഇവയെക്കുറിച്ച് സഭാപരമായ വ്യാഖ്യാനങ്ങൾ സ്വീകരിക്കുവാനുമുള്ള അവസരം IHS മിനിസ്ട്രി ഒരുക്കുന്നു. കേരളസഭയിലെ അറിയപ്പെടുന്ന പണ്ഡിതരായ വൈദികരുടെ പ്രബന്ധങ്ങൾ ചേർത്തൊരുക്കുന്ന ഈ ഗ്രന്ഥത്തിന് അഭിവന്ദ്യ മാർ ജോസ് പുളിക്കലിൻ്റെ അവതാരികയും ഇതര റീത്തുകളിലെ പിതാക്കൻമാരുടെ ആശംസാ സന്ദേശങ്ങളും ഉണ്ടായിരിയ്ക്കും. '' ഈ നൂറ്റാണ്ടിൽ സഭയുടെ കാര്യങ്ങൾ നടത്താനുള്ള സുനിശ്ചിതമായ മാർഗനിർദ്ദേശമായ" ( ബനഡിക്ട് 16-ാമൻ പാപ്പ, വിശ്വാസത്തിൻ്റെ വാതിൽ No:5) രണ്ടാം വത്തിക്കാൻ കൗൺസിലിനെ വേണ്ടുംവിധം സ്വീകരിയ്ക്കുവാൻ സഹായിക്കുന്ന ഈ ഗ്രന്ഥത്തിൻ്റെ ക്രമീകരണത്തിനും അനേകർ ഇത് പ്രയോജനപ്പെടുത്തുന്നതിനുമായി നിങ്ങളുടെ പ്രാർത്ഥനകളും എല്ലാവിധ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു. lHS മിനിസ്ട്രി