Hi welcome to Yummy'S Mini Kitchen.... Happy Onam.... #recipe_ഇഷ്ടമായാൽ_subscribe_ചെയ്യാമോ #miniature_cooking #Yummy'Snext #ClassicMiniSeries #Karumban #indianVillageShow സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിനും പ്രതീകമാണ് ഓണം. ഓണക്കാലം എന്ന് പറഞ്ഞാൽ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് , വിളഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങളും, പൂത്തു നിൽക്കുന്ന മുക്കുറ്റിയും, തുമ്പയും, പാറികളിക്കുന്ന ഓണ തുമ്പികളും ആയിരുന്നു... ഓണത്തിൻറെ പ്രധാന ആകർഷണം ഓണസദ്യയാണ്. സദ്യ രുചിയുടെ വൈവിധ്യമാണ്. കഞ്ഞി കുടിക്കാന്‍ തന്നെ കഷ്ടപ്പെട്ട വറുതികാലങ്ങളില്‍, ചോറ് തിന്നാന്‍ കിട്ടുന്ന ദിവസങ്ങളിലൊന്നായിരുന്നു ചിങ്ങത്തിലെ തിരുവോണം. നിറമുള്ള കറികളുമായ് വയറ് നിറച്ചുണ്ണാനൊക്കെ വീണ്ടും വര്‍ഷങ്ങളെടുത്തു. കാലം കഴിഞ്ഞപ്പോള്‍ കുത്തരിച്ചോറും ഇല നിറയെ കറികളും ഒന്നില്‍ക്കൂടുതല്‍ പായസങ്ങളുമായി ഓണം ആഘോഷിച്ച് തുടങ്ങി. ‘ഉണ്ടറിയണം ഓണം’ എന്നൊക്കെയുള്ള ചൊല്ല് പഴമക്കാര്‍ പറഞ്ഞത്, അത്തരത്തിലുള്ള ഓണസദ്യ വയറും മനസും നിറച്ചത് ഓര്‍മകളിലേക്കെത്തിയ കാലം മുതലാണ്. പാവക്കുന്നു ഗ്രാമത്തിലെ ഓണാഘോഷങ്ങളും ഒരു ചെറിയ ഓണ സദ്യ യുമാണ് ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയെക്കുന്നത് ........എല്ലാവർക്കും ഇഷ്ടമാവും എന്നു വിശ്വസിക്കുന്നു ....... 💓ഏവർക്കും Yummy's Next ന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.......💓 Love u all 😘😘😘