ഉച്ചയുറക്കം നല്ലതാണോ? ന്യൂട്രിഷ്യനിസ്റ്റ് പറയുന്നത് കേൾക്കൂ | Is afternoon nap good or bad? | sleep

ഉച്ചയുറക്കം നല്ലതാണോ? ന്യൂട്രിഷ്യനിസ്റ്റ് പറയുന്നത് കേൾക്കൂ | Is afternoon nap good or bad? | sleep

ഉച്ചയുറക്കം നല്ലതാണോ? ന്യൂട്രിഷ്യനിസ്റ്റ് പറയുന്നത് കേൾക്കൂ | Is afternoon nap good or bad? | sleep #nap #afternoonnaps #sleep #health കരീന കപൂർ, കങ്കണ റണാവത്ത്, സെയ്ഫ് അലി ഖാൻ, ആലിയ ഭട്ട് തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളെ സഹായിച്ച സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റാണ് റുജുത ദിവേകർ. ഉച്ചയുറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ പോസ്റ്റ് ശ്രദ്ധേയമാണ്. ഉച്ചയുറക്കം പൊതുവെ അനാരോഗ്യകരമായാണ് വിലയിരുത്തപ്പെടുന്നത്. അമിതവണ്ണവും അസുഖങ്ങളും വിളിച്ചുവരുത്തുന്ന ഒരു ശീലമാണ് ഉച്ചയുറക്കം എന്ന് എല്ലാവരും കരുതുന്നു. എന്നാൽ ദിവസവും ഉച്ചഭക്ഷണത്തിനുശേഷം ഒന്ന് മയങ്ങുന്നത് ഒരുപാട് ഗുണങ്ങൾ ചെയ്യുമെന്നാണ് റുജുത ദിവേകർ പറയുന്നത്. ഉയർന്ന ബിപി ഉള്ളവർക്കും ഹൃദയസംബന്ധമായ ചികിത്സകൾ കഴിഞ്ഞവർക്കും ഉച്ചയുറക്കം ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായകരമാണ്. അതുപോലെ ഹോർമോൺ ബാലൻസ് നിലനിർത്താനും ഉച്ചയുറക്കം സഹായിക്കും. പ്രമേഹം, പിസിഒഡി, തൈറോയ്ഡ് തുടങ്ങിയ ഹോർമോൺ സംബന്ധമായ അസുഖങ്ങൾക്ക് ഇത് ഫലപ്രദമാകും എന്നർത്ഥം. ദഹനം മെച്ചപ്പെടുത്താനും ഉച്ചമയക്കം സഹായിക്കും. ഇറിറ്റബിൾ ബവൽ സിൻഡ്രോം, മലബന്ധം, താരൻ, മുഖക്കുരു തുടങ്ങി ദഹനക്കേടുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അസുഖങ്ങളെ നേരിടാൻ ഇത് സഹായിക്കും. രാത്രിയിൽ നന്നായി ഉറങ്ങാനും ഉച്ചക്കുള്ള ചെറുമയക്കം സഹായിക്കുമത്രേ. എന്നാൽ ഉച്ചമയക്കത്തിന് ചില രീതികളുണ്ട്. ഗുണങ്ങൾ ലഭിക്കാൻ അതുപോലെ ചെയ്യണമെന്ന് മാത്രം. A short afternoon nap is good for you, says nutritionist Rujuta Diwekar. Read Article: https://healthmalayalam.com/lifestyle... Visit the website for more health tips: https://healthmalayalam.com/