Movie Vaalsalyam (1993) Movie Director Cochin Haneefa Lyrics Kaithapram Music SP Venkitesh Singers KS Chithra ആരീരം രാരീരം രാരാരോ രാരീ രാരീ രാരാരോ താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം (2) അച്ഛനെപ്പോലെ വളരേണം അമ്മയ്ക്കു തണലായ് മാറേണം അമ്പിളിമന്റെ കൊമ്പില്ലാക്കൊമ്പനെ കയ്യിലെടുക്കേണം വീണുയര്‍ന്നു വളരേണം കണ്ണു രണ്ടും തെളിയണം പൂ വിരിഞ്ഞ വഴികളില്‍ മുള്ളു കണ്ടു നീങ്ങണം ഉവ്വാവു മാറുവാന്‍ നാമം ജപിയ്ക്കേണം നല്ലവനാകേണം (താമരക്കണ്ണന്‍) നീ മറന്നു പോകിലും ഏറെ ദൂരെയാകിലും എന്റെ ഉള്ളിനുള്ളില്‍ നീ പിഞ്ചുപൈതലാവണം ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ നീണാള്‍ വാഴേണം (താമരക്കണ്ണന്‍) ആരീരം രാരീരം രാരാരോ ആരീ രാരീ രാരാരോ.. DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel. - video upload powered by https://www.TunesToTube.com