മണവാളനേശു വരുന്നിതല്ലോ മണവാട്ടി വേഗം ഒരുങ്ങിടട്ടെ ലോകമെല്ലാം ലക്ഷ്യം കണ്ടു തുടങ്ങി വേഗം വരും യേശു ലോക രക്ഷകന്‍ അത്തിവൃക്ഷം പൂത്തു തളിര്‍ത്തു കാണ്മിന്‍ വീണ്ടെടുപ്പിന്‍ കാലം അടുത്തിതല്ലോ യുദ്ധവും പകര്‍ച്ച വ്യാധികളെല്ലാം ക്രിസ്തുവരവിന്റെ സത്യ ലക്ഷ്യങ്ങള്‍ കള്ളനെന്ന പോല്‍ ഞാന്‍ വേഗം വരുന്നു വെള്ള വസ്ത്രമെല്ലാം കാത്തുകൊള്ളട്ടെ കന്യകമാര്‍ പത്തും ഉറങ്ങിടുന്നു പാതിരാത്രി തന്നില്‍ പ്രിയന്‍ വരുമേ പെരുമീനുദിച്ചു വാന വിരിവില്‍ ഉഷ:കാലം വന്നിങ്ങടുത്തുവല്ലോ വേഗം വരുന്നെന്നു മൊഴിഞ്ഞ പരാ വരിക മേഘത്തില്‍ ഞങ്ങളെ ചേര്‍പ്പാന്‍