അന്നാപ്പെസഹാത്തിരുന്നാളിൽ ( Thooye) Syro Malabar Qurbana

അന്നാപ്പെസഹാത്തിരുന്നാളിൽ ( Thooye) Syro Malabar Qurbana

ഓർമ്മക്കായി ചെയ്യുവിൻ എന്നാ കല്പനക്ക് അനുസൃതമായി ലോകം മുഴുവനിലും പരമ രഹസ്യങ്ങൾ പരികർമ്മം ചെയ്യപ്പെടുന്നു. അങ്ങനെ കർത്താവ് നമുക്ക് വേണ്ടി ചെയ്ത എല്ലാം മാലാഖമാരോട് ചേർന്ന് നന്നിയോടു കൂടി പ്രാർത്ഥനാപൂർവ്വം അനുസ്മരിക്കുന്നു. എല്ലാ ദിവ്യ രഹസ്യങ്ങളും അന്തിമമായി ദര്ശിക്കുന്നതാകുന്നു പരിശുദ്ധ കുർബാനയുടെ രഹസ്യം. ഇവിടെ കുർബാന സ്ഥാപന രംഗത്തെ ധ്യാനിക്കാം. അന്നാപ്പെസഹാത്തിരുന്നാളിൽ ( നസ്രാണി സഭയുടെ പൈതൃകമായ സുറിയാനി {തൂയെ} ഈണത്തിൽ ) പരിശുദ്ധ കുർബാനയിലെ ആമുഖ ശ്രിശൂഷയിലെ മിശിഹായുടെ കൽപന. എന്റെ ഓർമ്മക്കായി ഇത് ചെയ്യുവിൻ. ( 1 കോറി 11:24-25), പരസ്പരം സ്നേഹിക്കുവിൻ ( 1 യോഹ 13:34-35) അനുരഞ്ഞിതരായി വേണം ബലിയർപ്പിക്കുവാൻ ( മത്താ 5:24, 18,20) കാർമ്മി: പുഖ്ദാനകോൻ ( നമുക്ക് ലഭിച്ചിരിക്കുന്ന കല്പനയനുസരിചു ഈ കുർബാന ആരംഭിക്കാം ) സമൂ: പുഖ്ദാനെദ് മ്ശിഹാ ( മിശിഹായുടെ കല്പനയനുസരിച്ചാണല്ലോ നാം ഇത് അർപ്പിക്കുന്നത്)