ചെമ്പനോട ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് കീഴടങ്ങി

ചെമ്പനോട ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് കീഴടങ്ങി

കോഴിക്കോട്: കൈവശഭൂമിക്ക് നികുതി സ്വീകരിക്കാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യചെയ്ത കേസില്‍ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് സിലീഷ് പോലീസിന് കീഴടങ്ങി. ദിവസങ്ങളായി ഒളിവിലായിരുന്ന സിലീഷ് തിങ്കളാഴ്ച രാത്രി വൈകി പേരാമ്പ്ര സി.ഐയ്ക്ക് മുന്നിലാണ് കീഴടങ്ങിയത്. ആത്മഹത്യാ പ്രേരണക്കുറ്റം അടക്കമുള്ളവ സിലീഷിനെതിരെ ചുമത്തിയിട്ടുണ്ട്. ഇയാളുടെ നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രണ്ട് ദിവസംമുമ്പ് പോലീസിന് ലഭിച്ചിരുന്നു. വയനാട്ടില്‍ ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും നിമിഷങ്ങള്‍ക്കുമുമ്പ് ഇയാള്‍ രക്ഷപെട്ടു. പിടിയിലാകുമെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ കീഴടങ്ങിയതെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യം നേടുന്നതിനുള്ള ശ്രമങ്ങള്‍ ഇയാള്‍ നടത്തിയിരുന്നു. സിലീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മരിച്ച കര്‍ഷകന്‍ ജോയിയുടെ ആത്മഹത്യാക്കുറിപ്പില്‍ സലീഷിനെതിരെ പരാമര്‍ശം ഉണ്ടായിരുന്നു.