ഗിറ്റാർ എന്ന സംഗീതോപകരണവുമായി പരിചയപ്പെടുവാൻ താല്പര്യമുള്ളവർക്ക് വേണ്ടിയാണ് ഈ വീഡിയോ. അവരവരുടെ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഗിറ്റാർ എന്ന വെസ്റ്റേൺ മ്യൂസിക്കൽ ഇൻസ്ട്രുമെന്റിനെ കുറിച്ച് അറിയുവാൻ ഈ വീഡിയോ സഹായകം ആകും എന്നു കരുതുന്നു. ഗിറ്റാർ പഠിക്കണം എന്ന് വിചാരിച്ചിട്ട് ഇതുവരെ അതിനു സാധിക്കാത്തവർക്കും, പഠനം ഇടയ്ക്കു വെച്ച് നിർത്തേണ്ടി വന്നവർക്കും മറ്റും വളരെ അടിസ്ഥാന കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയിട്ടുള്ള, ലളിതമായ ഗിറ്റാർ ബേസിക്‌സ് അഥവാ ഗിറ്റാറിനെ അടുത്തറിയാം എന്ന ഈ പരിചയപ്പെടൽ വീഡിയോ ഒരു ചെറിയ തുടക്കം എന്ന നിലയിൽ ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. വെറും ഒരു ആമുഖം അഥവാ ഗിറ്റാറിനെ കുറിച്ച് ഒരു "ഇൻട്രൊഡക്ഷൻ " നൽകുക എന്നത് മാത്രമാണ് ഈ ആദ്യ വീഡിയോയുടെയും തുടർന്നുണ്ടായേക്കാവുന്ന അടുത്ത ചില വീഡിയോയ്‌കളുടെയും ലക്‌ഷ്യം. ഒരു 'സെല്ഫ് എന്ജോയ്മെൻറ്' എന്ന രീതിയിൽ ഗിറ്റാറിൽ ഏറ്റവും അടിസ്ഥാനവും സിമ്പിളും ആയിട്ടുള്ള വിവരങ്ങൾ മാത്രം ഉൾപ്പെടുത്തി പ്രാഥമിക പഠനം നടത്തുവാനോ , ഒരു അമേച്ച്വർ ഗിറ്റാറിസ്റ്റ് ആവാനോ താല്പര്യവും അഭിരുചിയും ഉള്ള ആർക്കും ഒരൽപം പ്രയത്‌നിച്ചാൽ സാധിക്കും. ഗിറ്റാർ സ്വന്തം ആയി ഉണ്ടെങ്കിൽ, അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ പ്രാക്ടിസിനു ഗിറ്റാർ ലഭ്യതയുള്ളവർക്ക് ഏകദേശം മൂന്നു മാസം മുതൽ ആറു മാസം / ഒരു വര്ഷം വരെയുള്ള ഓൺലൈൻ വഴിയോ മ്യൂസിക് സ്‌കൂൾ / ഇൻസ്ട്രക്റ്റർ വഴിയോ ഉള്ള പഠനവും പ്രാക്ടീസും കൊണ്ട് സിംപിൾ ആയിട്ടുള്ള പാട്ടുകൾ വായിക്കുവാനും പാട്ടുകൾക്ക് അകമ്പടി ആയി ഗിറ്റാർ കോർഡ്‌സ് ഒക്കെ വായിക്കുവാനും കഴിയും.. ,ഇപ്പോൾ കൊറോണ ഭീതി മൂലവും അത് വ്യാപിക്കുന്നത് തടയാൻ വേണ്ടിയും ഈ ലോക്ക് ഡൌൺ കാലഘട്ടത്തിലും, തുടർന്ന് മിക്കവാറും കുറെ നാളത്തേക്കും നേരിട്ടുള്ള ട്രയിനിങ് സംവിധാനങ്ങൾ ഉണ്ടാകില്ല. അപ്പോൾ കുറെ നാൾ ഓൺലൈൻ ട്രെയിനിംഗുകൾ, റെക്കോർഡഡ് വിഡിയോകൾ, ഇത്തരത്തിൽ ഉള്ള പരിചയപ്പെടുത്തൽ / പഠന സഹായ വീഡിയോ പോസ്റ്റുകൾ, ഓഡിയോ, ആശയ വിനിമയങ്ങൾ, എന്നിവ പ്രയോജനപ്പെടുത്തുവാൻ കഴിയും. ഈ ഗിറ്റാർ ബേസിക്സ് വിഡിയോയിൽ പ്രധാനമായും പ്രതിപാദിക്കുന്നത് 'സി മേജർ' സ്കെയിൽ എന്ന ഒരു മ്യൂസിക് നോട്ട് പ്രോഗ്രഷൻ ആണ്. പഠിച്ചു തുടങ്ങുവാൻ ഏറ്റവും ലളിതമായതും അനുയോജ്യവുമായ സ്കെയിൽ അഥവാ രാഗം. ഇവിടെ കാണിച്ച രീതിയിൽ അല്ലാതെ ഗിറ്റാറിന്റെ ഫിംഗർ ബോർഡിൽ പല സ്ഥലത്തുമായി C Major സ്കെയിൽ വായിക്കാം. (Mistakenly says as 'C Sharp' instead of 'C Major' scale, in video) പിന്നെ 'സി മേജർ' സ്കെയിൽ ആയി ബന്ധപ്പെട്ടതും അല്ലാത്തതും ആയ ചില ഗിറ്റാർ കോർഡുകൾ ഈ വീഡിയോയിലും മറ്റും ഒരു 'ഡെമോ' എന്ന നിലയിൽ മാത്രം ചില സ്ഥലങ്ങളിൽ വെറുതെ വായിക്കുന്നുണ്ട്. അത് കോർഡ്സ് വായിക്കാൻ പരിശീലിപ്പിക്കുന്നത് അല്ല. ഇത്തരം കോർഡ്സ് ഒക്കെ ആണ് സാധാരണ പാട്ടുകളിലും മറ്റും പൊതുവെ ഉപയോഗിക്കാറ് എന്നുള്ള ഒരു അറിയിപ്പ് മാത്രമാണ്. കോർഡ്സ് നോക്കി പഠിക്കുവാൻ കൃത്യമായ ഫിംഗർ ബോർഡ് ഫ്രെറ്റ് പൊസിഷനുകൾ വിശദീകരിക്കുന്ന കൂടുതൽ ക്ലിയർ ആയ, സ്ലോ ആയ, വിവിധ കോണുകളിൽ (പല 'ആംഗിളിൽ' നിന്നും) ക്യാമറ വെച്ച് റെക്കോർഡ് ചെയ്ത വീഡിയോകൾ ആവശ്യമായി വന്നേക്കാം. ഏതെല്ലാം കൈ വിരലുകൾ കൊണ്ടു ഏതൊക്കെ സ്ട്രിങ്‌സിൽ & ഫ്രെറ്റുകളിൽ പ്രസ് ചെയ്യണം (വിരലുകൾ അമർത്തണം), ഏതൊക്കെ കമ്പികൾ മീട്ടണം / അല്ലെങ്കിൽ മീട്ടരുത്, ബാർ കോർഡ്സ്, പിക്ക് ഉപയോഗിച്ചും ഫിംഗർ സ്റ്റൈലിലും ഗിറ്റാർ & കോർഡ്സ് വായിക്കുന്ന രീതികൾ എന്നിവ പ്രതിപാദിക്കേണ്ടതായും അറിയേണ്ടതായും ഉണ്ട്. കോഡ് ഫിംഗർ പൊസിഷൻസ് ചിത്രങ്ങളുടെ സഹായം തേടുന്നത്, അല്പം മ്യൂസിക് സ്കെയിൽ & കോഡ് തിയറി അറിയുന്നത് എന്നിവ അഭികാമ്യം ആണ്. ഏതെങ്കിലും ഒരു സ്കെയിൽ പഠിച്ചാൽ പിന്നെ സാവധാനം മറ്റു സ്കയിലുകളും (രാഗങ്ങളും) അവയുമായി ബന്ധപ്പെട്ട കോർഡുകളും നമുക്ക് സാവകാശം പഠിച്ചെടുക്കാവുന്നതാണ്. പിന്നെ വിവിധ താള ക്രമങ്ങളും. ഇപ്പോൾ ഗിറ്റാർ സ്വന്തമായി ഇല്ലെങ്കിലും ഒരു ചെറിയ അവബോധം സൃഷ്ടിക്കുവാൻ ഈ വീഡിയോയോ ഇതുപോലെ ഓൺലൈനിൽ ലഭ്യമായിട്ടുള്ള മറ്റു വിഡിയോകളും ഒരു പരിധി വരെ ഉപകാരപ്പെട്ടേക്കാം. പിന്നീട് ഗിറ്റാർ ഒക്കെ വാങ്ങി സ്വന്തമായോ, മ്യൂസിക് സ്‌കൂളുകൾ വഴിയോ പഠനം തുടരാം. വീഡിയോ സുഹൃത്തുക്കൾക്കോ മറ്റോ പ്രയോജനപ്പെടും എന്ന് തോന്നുകയാണെങ്കിൽ ഷെയർ ചെയ്യുമല്ലോ. തൃശൂർ ജില്ലയിലെ അന്നമനട എന്ന ചെറിയ ടൗണിൽ ഞാൻ ബസ് സ്റ്റാൻഡിനു സമീപം ഉള്ള കൃഷ്ണ മേനോൻ സ്‌ക്വയർ ബിൽഡിങ്ങിൽ 'സരിഗ-ഓൺലൈൻ' , 'നല്ലവര' ആർട്സ് & മ്യൂസിക്ക് സ്റ്റോഴ്സ് എന്നീ സ്ഥാപനങ്ങളിലൂടെ കമ്പ്യൂട്ടർ ട്രെയിനിങ്, സംഗീതോപകരണങ്ങളുടെയും ചിത്ര രചന, പെയിന്റിംഗ് എന്നിവക്കാവശ്യമായ വസ്തുക്കളുടെയും വില്പന എന്നിവ നടത്തി വരുന്നു. (Working partially only now due to Covid-19 related safety measures and restrictions, as on June-28-2020 . Hope to make the sales and training centers functional when situations become favorable) അനിൽ രാജ് (Phone/ WhatsApp: 9947325616) Note: 1) Guitar has six strings - 1 to 6 - From bottom to top E B G D A E Thinnest - 1st string E. Thickest - 6th also E. (Sounds Musical Note E when played open ( without pressing any fret) (E A D G B E - 6 to 1 ) 2) There are 7 Musical Notes. A, B, C, D, E, F, G. All notes except for note B and E, have half notes . A# (A Sharp), C# Etc Total 12 Notes. (7 Full notes + 5 Sharps) 4) C Major scale (Western Style) is constituted by a continuous progression of notes starting from C That is, C, D, E, F, G, A, B The next note (eighth note in the progression is also C, but of a higher frequency) These 8 notes constitute an Octave. Like Sa Ri Ga Ma Pa Dha Ni - Sa of Carnatic Music Sounds ( C D E F G A B - C ) Reverse order , Sa Ni Dha Pa Ma Ga Ri - Sa C B A G F E D - C