Song : Ottakambi Nadam Mathram Moolum Movie : Thenum Vayambum Lyrics : Bichu Thirumala Music : Raveendran Artist : K J Yesudas Lyrics : ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാന് (2) ഏകഭാവം ഏതോതാളം മൂകരാഗഗാനാലാപം ഈ ധ്വനിമണിയില് ഈ സ്വരജതിയില് ഈ വരിശകളില്.. (ഒറ്റക്കമ്പി) നിന് വിരല്ത്തുമ്പിലെ വിനോദമായ് വിളങ്ങീടാന് നിന്റെയിഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാന് (2 ) എന്നും ഉള്ളിലെ ദാഹമെങ്കിലും.. (ഒറ്റക്കമ്പി) നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാന് നിന് മടിയില് വീണുറങ്ങി ഈണമായ് ഉണര്ന്നീടാന് എന്റെ നെഞ്ചിലെ മോഹമെങ്കിലും.. (ഒറ്റക്കമ്പി)