Movie Kalippaava (1972) Movie Director AB Raj Lyrics Sugathakumari Music BA Chidambaranath Singers S Janaki, M Balamuralikrishna നീലനീല വാനമതാ വാരിധി പോലെ അനന്തമായ് ചേലെഴുന്നൊരു മേഘമതാ ലോലമേഘതരംഗമായ് നീല നീല വാനമതാ...... ആ...... തെളിമഞ്ഞലിയും താഴ്വരമേലേ ഇളവെയില്‍ കുഞ്ഞല പോലെ ഇളവെയിലേല്‍ക്കേ തളരും മുല്ലകള്‍ ഒരു മണിമുത്തൊളി നീളേ ഒരുമണിമുത്തൊളി നീളേ നീണ്ട നീലമിഴിയിതളില്‍ നിഴലിച്ചീടുവതാരേ ഹാ സഖീ എന്‍ മിഴികളില്‍ മിന്നും ഭാസുരാംഗിയിതാരേ..... എന്റെ കണ്‍കളില്‍ ഈ മുഖം മാത്രം എന്റെ ചിന്തയില്‍ ഈ മുഖം മാത്രം പ്രേമാസക്തമാം എന്റെ ആത്മാവില്‍ ഓമനേ നിന്റെ മുഖം മാത്രം.. ഓമനേ.... ഓമനേ.... DISCLAIMER -These songs have been uploaded for hearing pleasure only and as an archive for good music. By this i don't wish to violate any copy rights owned by the respective owners of these songs. I don't own any copyright of the song myself. If any song is in violation of the copyright you own, then please let me know, I shall remove it from my youtube channel....