Homemade Nutella Recipe For Kids | How To make Nutella | Chocolate Hazelnut Spread | #homemadeNutellarecipe #howtomakenutrela #chocolatehazelnutspread #only3ingredients ================================================ ആവശ്യമായ സാധനങ്ങൾ :- =========================== 1.കടല - ഒരു കപ്പ് (500) 2. പഞ്ചസാര - അര കപ്പ് (250) 3- കൊക്കോ പൗഡർ - 3 ടേബിൾസ്പൂൺ 4- വാനില എസ്സെൻസ് - 1 സ്പൂൺ 5- ഓയിൽ മുക്കാൽ കപ്പ് (750) പാചകം ചെയ്യുന്ന വിധം ========================= ആദ്യം തന്നെ ഒരു കപ്പ് കടല നന്നായി കഴുകി വെള്ളമൊക്കെ കളഞ്ഞു എടുക്കുക ഇനി ഒരു പാൻ ചൂടാക്കുക. അതിലേക്ക് നമ്മൾ എടുത്തു വച്ചിരിക്കുന്ന കടല ഇട്ടിട്ട് നന്നായി വറുത്ത് എടുക്കുക ( അതിന്റെ കളർ മാറുന്നതുവരെ വറുത്ത് എടുക്കുക) കടല വറുത്ത് എടുത്തതിനുശേഷം. ചൂടാറാൻ വേണ്ടി മാറ്റി വെക്കുക ചൂടാറിയതിനു ശേഷം മിക്സിയിലെ ചെറിയ ജാറിൽ വറുത്തു വെച്ചിരിക്കുന്ന കടല ഇടുക്ക. അതിന് ശേഷം അര കപ്പ് പഞ്ചസാരയും ഇട്ട് നന്നായിട്ട് അടിച്ചെടുക്കുക. അടിച്ചു എടുത്തതിനുശേഷം ഇനി നമുക്ക് നന്നായി അരിച്ച് എടുക്കാം. ( അതിലെ തരികൾ എല്ലാം ഈ സമയം കളയുക) ഇനി നമ്മൾ നേരത്തെ അടിച്ച ജാറിൽ അടിച്ചു വെച്ചിരിക്കുന്ന പൊടി ഇട്ടിട്ട് അതിലേക് കോകോ പൌഡർ ഇട്ട് നന്നായിട്ട് അടിച്ചെടുക്കുക ഇതിലേക്ക് ഒരു സ്പൂൺ വാനില എസൻസ് ആഡ് ചെയ്യുക ഇനി കുറേശ്ശെ കുറേശ്ശെ ആയിട്ട് ഓയിൽ ആഡ് ചെയ്തു NUTELLA യുടെ പരിവം ആകുന്നതുവരെ അടിച്ചെടുക്കുക കുറച്ചുനേരം ഫ്രിഡ്ജിൽ വെച്ചതിനുശേഷം nuterlla നമുക്ക് ഉപയോഗിക്കാം