മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം 🙏 കേരളത്തിലെ പ്രശസ്തമായ ഒരു നാഗരാജാ ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയുന്ന മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം. ശിവസർപ്പവും മഹാദേവന്റെ കണ്ഠാഭരണവുമായ "വാസുകിയും", നാഗാമാതാവായ "സർപ്പയക്ഷിയുമാണ്" മുഖ്യ പ്രതിഷ്ഠ ആദിമൂലം ശ്രീ നാഗരാജാക്ഷേത്രം വെട്ടിക്കോട്ട് 🙏 ആലപ്പുഴ ജില്ലയിൽ കായംകുളം-പുനലൂർ പാതയിലെ കറ്റാനത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം. കേരളത്തിലെആദ്യത്തെ നാഗരാജ ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം. നാഗരാജാവായ അനന്തൻ ആണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ. അനന്തന്റെ പുറത്ത് മഹാവിഷ്ണു ശയിക്കുന്നുവെന്നാണ് വിശ്വാസം. ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം 🙏 കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തിരുവല്ല - കായംകുളം സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം. "ആദിപരാശക്തിയുടെ" അവതാരമായ "ശ്രീ ഭദ്രകാളി" ആണ് മുഖ്യ പ്രതിഷ്ഠ. ചെട്ടികുളങ്ങര അമ്മയെ "ഓണാട്ടുകരയുടെ പരദേവത" എന്നും വിളിക്കുന്നു. പ്രതിഷ്ഠ ശ്രീഭദ്രയാണെങ്കിലും പ്രഭാതത്തിൽ വിദ്യാസ്വരൂപിണിയായ "സരസ്വതിയായും" മധ്യാഹ്നത്തിൽ ഐശ്വര്യദായിനിയായ "മഹാലക്ഷ്മിയായും" സായാഹ്നത്തിൽ ദുഃഖനാശിനിയായ "ദുർഗ്ഗാദേവി" അഥവാ "ശ്രീ പാർവതി"എന്നീ 3 ഭാവങ്ങളിലും വിരാജിക്കുന്നു എന്നു സങ്കല്പം.